sudheeran against modi

vm sudheeran

കൊച്ചി: കാഷ് ലെസ് സൊസൈറ്റിക്ക് വേണ്ടി നരേന്ദ്ര മോദി ശ്രമിക്കുമ്പോള്‍ മോദി ലെസ് സൊസൈറ്റിക്ക് വേണ്ടി ജനങ്ങള് ചിന്തിച്ചുതുടങ്ങണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

നോട്ട് നിരോധത്തിന്റെ ദുരിതം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന്റെ കൊച്ചി ഓഫീസിലേക്ക് കോണ്ഗ്രസ്സ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാവിലെ പത്ത് മണിയോടെ ടൌണ്‍ഹാള്‍ പരിസരത്ത് നിന്നും പ്രകടനമായിട്ടാണ് കൊച്ചി റിസര്‍ബാങ്ക് ഓഫീസിലേക്ക്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പിക്കറ്റിംഗില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു.

പിക്കറ്റിംഗില്‍ പങ്കെടുത്ത വിഎം സുധീരനും, യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റ് വരിച്ചു . നോട്ട് നിരോദനത്തിനെതിരെ ജില്ലാ തലത്തില്‍ സമരജാഥകള്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

Top