കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍. പുതിയ മൂന്ന് ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കിയതിനെ കുറിച്ച് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബാറുകള്‍ അനുവദിക്കാനുണ്ടായ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കും. മദ്യനയം പഴുതുകളില്ലാതെ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുധീരന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ശരി വച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന ശേഷം സംസ്ഥാനത്തെ മൂന്നു ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ക്കാണ് ബാര്‍ ലൈസന്‍സ് നല്‍കിയത്. നെടുമ്പാശ്ശേരി സാജ് ഹോട്ടല്‍സ്, വയനാട് വൈത്തിരി റിസോര്‍ട്‌സ്, തൃശൂര്‍ ജോയ്‌സ് പാലസ് എന്നിവയാണവ.