തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍. കള്ളവോട്ട് ആരു ചെയ്താലും അത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും, കള്ളവോട്ട് സംബന്ധിച്ചുള്ള എല്ലാ പരാതികളിലും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കള്ളവോട്ടിന്റെ കാര്യത്തില്‍ സിപിഎമ്മിന്റെ സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ മൗനം വെടിയണമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.