ന്യൂഡല്‍ഹി: അങ്കമാലി സീറ്റ് സംബന്ധിച്ച പ്രശ്‌നത്തില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് കെ,പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍.
ജോണി നെല്ലൂര്‍ പറഞ്ഞത് എന്താണെന്ന് മനസിലാക്കിയ ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം ഡല്‍ഹിയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.
അങ്കമാലി സീറ്റ് നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസും യു.ഡി.എഫും തങ്ങളെ വഞ്ചിച്ചു എന്നായിരുന്നു ജോണി നെല്ലൂരിന്റെ പ്രസ്താവന.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണ്. സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും സുധീരന്‍ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.