നഴ്‌സുമാരുടെ സമരം ; ഹൈക്കോടതി ഉത്തരവ് പരിഹാരമല്ലന്ന് സുധീരന്‍

VM-Sudheeran-

തിരുവനന്തപുരം: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തി വരുന്ന സമരം വിലക്കി കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് പ്രശ്‌നപരിഹാരത്തിന് ഉതകുന്നതല്ലെന്നു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍.

എസ്മ പോലുള്ള കടുത്തതും ഏകപക്ഷീയവുമായ നടപടി പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും സുധീരന്‍ വ്യക്തമാക്കി. ഈ വിഷയമുന്നയിച്ച് സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു.

എസ്മ പ്രയോഗിക്കുന്നത് കടുത്ത നടപടിയാണ്. അത് ഒഴിവാക്കണമെന്നും, നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം മന്ത്രിയോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.

Top