sudheeran supported Ommen Chandy

തിരുവനന്തപുരം: മുഖ്യമന്ത്രിയെ താറടിച്ച് പുറത്താക്കാമെന്ന് ആരും കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

മുഖ്യമന്ത്രിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇതിനു പിന്നില്‍ സിപിഎമ്മും എല്‍ഡിഎഫിലെ ചില ഘടകകക്ഷികളുമാണെന്നും സുധീരന്‍ ആരോപിച്ചു.

ഇനിയും പല ആരോപണങ്ങളും മുഖ്യമന്ത്രിക്കെതിരെ വരാനുള്ള സാധ്യത കാണുന്നു. സരിതയെക്കൊണ്ട് ഇനിയും പലതും പറയിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ ആന്വേഷണം വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ വിസ്തരിച്ചപ്പോള്‍ എന്തുകൊണ്ട് സരിതയുടെ അഭിഭാഷകന്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ചില്ല. സര്‍ക്കാരിനെ താഴെ ഇറക്കാന്‍ മദ്യമുതലാളിമാര്‍ ശ്രമിച്ചാല്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്നും സുധീരന്‍ പറഞ്ഞു.

Top