തിരുവനന്തപുരം: പുത്തന്‍ചിറയില്‍ വച്ച് ടി.എന്‍.പ്രതാപന്‍ എം.എല്‍.എ ക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍.
ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തില്‍ ജനപ്രതിനിധിയായ പ്രതാപന് നേരെ നടത്തിയ അക്രമം അങ്ങേയറ്റം അപലപനീയമാണെന്നും സുധീരന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയശൈലി പ്രകടമാക്കിയ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. അക്രമരാഷ്ട്രീയത്തില്‍ നിന്നും ഇനിയെങ്കിലും പിന്തിരിയാന്‍ സി.പി.എം തയ്യാറായില്ലെങ്കില്‍ കനത്തവില നല്‍കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.