കെയ്‌റോ: ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പൽ പാതയാണ് സൂയസ് കനാൽ. ആഗോള ചരക്ക് നീക്കത്തിന് തടസ്സം സൃഷ്ടിച്ച് ഒരാഴ്ചയോളമാണ് ഭീമൻ കപ്പലായ എവർ ഗിവൺ സൂയസ് കനാൽ പാതയില്‍ കുടുങ്ങി കിടന്നത്. നഷ്ടപരിഹാരം നൽകാത്തതിനാൽ ഭീമൻ ചരക്ക് കപ്പൽ ഈജിപ്ത് പിടിച്ചെടുത്തെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 900 മില്യൺ യുഎസ് ഡോളർ അടയ്ക്കാത്തതിനാലാണ് ചരക്ക് കപ്പലായ എവർ ഗിവൺ ഈജിപ്ത് പിടിച്ചെടുത്തത്.
കപ്പലിനെ വീണ്ടും ചലിപ്പിക്കുന്നതിനായി നടത്തിയ രക്ഷാ പ്രവർത്തനത്തിന്റെ ചെലവ്, കനാലിന്റെ ഗതാഗതം തടസ്സപ്പെട്ട ദിവസത്തിലെ നഷ്ടപരിഹാരം എന്നിവ ഉൾക്കൊള്ളിച്ചാണ് 900 മില്യൺ ഡോളർ നൽകാൻ കനാൽ അതോറിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇത്രയും ദിവസമായിട്ടും കപ്പൽ ഉടമകൾ പണം അടച്ചില്ലെന്നും അതിനാലാണ് കപ്പൽ പിടിച്ചെടുത്തതെന്നും കനാൽ അതോറിറ്റി മേധാവി അറിയിച്ചു