കെയ്റോ: മാർച്ചിൽ സൂയസ് കനാലിൽ കുടുങ്ങി ഒരാഴ്ചയോളം കനാലിൽ ഗതാഗത തടസം സൃഷ്ടിച്ച ഭീമൻ ചരക്ക് കപ്പലായ എവർ ഗിവൺ കപ്പലിന്‍റെ ഉടമസ്ഥൻ 550 ദശലക്ഷം യുഎസ് ഡോളർ നഷ്ടപരിഹാരം നൽകണമെന്ന് ഈജിപ്ഷ്യൻ അധികൃതർ.
ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി തുടക്കത്തിൽ 920 ദശലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. കപ്പൽ വീണ്ടും ചലിപ്പിക്കാൻ 600ലധികം തൊഴിലാളികളെ ആവശ്യമായി വന്നുവെന്നും രക്ഷാപ്രവർത്തനത്തിനെത്തിയ ഒരു കപ്പൽ മുങ്ങിയപ്പോൾ കൊല്ലപ്പെട്ട തൊഴിലാളിയുടെ നഷ്ടപരിഹാരം കൂടി ഉൾപ്പെടുത്തിയാണ് ഉടമസ്ഥനിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നതെന്നും കനാൽ അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.