സഫീറിന്റെ കൊലപാതകം: മുസ്ലീംലീഗ് ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് വ്യാപക അക്രമം

Safeer Murder

പാലക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് ആഹ്വാനംചെയ്ത ഹര്‍ത്താലിന്റെ മറവില്‍ മണ്ണാര്‍ക്കാട് വ്യാപക അക്രമം. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ കടന്നുപോയ വാഹനങ്ങള്‍ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു.

മണ്ണാര്‍ക്കാടിനും കല്ലടിക്കോടിനും ഇടയ്ക്ക് അക്രമങ്ങള്‍ നടന്നു. സ്ത്രീകളും കുട്ടികളുമായെത്തുന്ന സ്വകാര്യവാഹനങ്ങള്‍ പോലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ചിലര്‍ യാത്രക്കാര്‍ക്കുനേരെ ഭീഷണി മുഴക്കിയെന്നും പരാതിയുണ്ട്. ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞുവച്ചു. എണ്ണത്തില്‍ വളരെ കുറവായതിനാല്‍ പൊലീസിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുടെ മകനും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ സഫീര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി 12 മണിയോടെയാണ് മുസ്ലീം ലീഗ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Top