ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ‘സൂഫിയും സുജാതയും’; നായിക അദിതി റാവു ഹൈദരി

യസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് സൂഫിയും സുജാതയും. സൂഫിയായി ജയസൂര്യ എത്തുമ്പോള്‍ സുജാതയായി ബോളിവുഡ് നടി അദിതി റാവു ഹൈദരി അഭിനയിക്കുന്നു.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് നരണിപ്പുഴ ഷാനവാസാണ്. ജാതീയത ചര്‍ച്ചയായ കരി എന്ന സിനിമയ്ക്ക് ശേഷം ഷാനവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സൂഫിയും സുജാതയും.

സിദ്ദിഖ്, ഹരീഷ് കണാരന്‍, വിജയ് ബാബു, മണികണ്ഠന്‍ പട്ടാമ്പി, മാമുക്കോയ തുടങ്ങിയവരും ചിത്രത്തില്‍ പ്രദാന വേഷത്തില്‍ എത്തുന്നു.

ഇതുവരെ നിര്‍മിച്ച സിനിമകളില്‍ ഏറ്റവും മികച്ച ചിത്രമായേക്കാം എന്നാണ് സിനിമയെക്കുറിച്ച് ഫ്രൈഡേ ഫിലിംസ് അവകാശപ്പെടുന്നത്. ഫ്രൈഡേയുടെ ബാനറില്‍ ഒരുങ്ങുന്ന പന്ത്രണ്ടാമത്ത സിനിമയാണ് സൂഫിയും സുജാതയും.

ചിത്രത്തില്‍ ഹരി നാരായണന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ഈണം പകരുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെപ്റ്റംബര്‍ 20ന് മൈസൂരില്‍ ആരംഭിക്കും.

Top