തിരുവനന്തപുരം: ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കരുതെന്നു സർക്കാരിനോട് സുഗതകുമാരി. മൂന്നാർ കൈയേറ്റം ഒഴിപ്പിക്കുന്നതിനു നേതൃത്വം നൽകുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിന്നാണ് ചെറുപ്പക്കാരായ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന നടപടികളിൽ നിന്നു സർക്കാർ പിൻമാറണമെന്നു കവയത്രി സുഗതകുമാരി ആവശ്യപ്പെട്ടത്.
സ്ത്രീകൾക്കെതിരേ ആഭാസകരമായ വിമർശനം നടത്തുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്നാണു പ്രതീക്ഷ. സ്ത്രീകൾക്കെതിരേ ഇത്തരം ആഭാസകരമായ ഭാഷ ഉപയോഗിക്കാൻ കമ്യൂണിസ്റ്റുകാർക്കു കഴിയില്ല- സുഗതകുമാരി പറഞ്ഞു.
മൂന്നാറിൽ കൈയേറ്റക്കാർ ഇപ്പോഴുമുണ്ട്. ടാറ്റയ്ക്കൊപ്പം ചെറുകിട കൈയേറ്റക്കാരും മൂന്നാറിന്റെ പ്രകൃതിയെ തകർക്കുന്നുണ്ടെന്നും സുഗതകുമാരി പറഞ്ഞു.