തിരുവനന്തപുരം: നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന ആശയവുമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി.
ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണ്.ഇത്തരത്തില്‍ വനിതകള്‍ കൈകോര്‍ക്കുന്നതിനെ തടയാന്‍ ഒന്നിനുമാവില്ല. കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതില്‍ തീര്‍ക്കുന്നത്. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും ഇതില്‍ പങ്കെടുക്കണമെന്നും സുഹാസിനി പറഞ്ഞു.
കാസര്‍ഗോഡ് താലൂക്ക് പരിസരത്തുനിന്നും ആരംഭിക്കുന്ന മതില്‍ തിരുവനന്തപുരം വെള്ളയമ്പലം വരെയാണ്. മതില്‍ കടന്നു പോകാത്ത വയനാട് ജില്ലയിലുള്ള സ്ത്രീകള്‍ കോഴിക്കോട് വന്ന് ദേശീയ പാതയില്‍ മതിലില്‍ പങ്കാളികളാവുകയാണ് ചെയ്യുക. ഇടുക്കി ജില്ലയിലുള്ളവര്‍ ആലുവയില്‍ വന്ന് മതിലില്‍ പങ്കാളികളാവും. കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ ആലപ്പുഴ ജില്ലയിലെ ദേശീയപാതയില്‍ മതിലിന്റെ ഭാഗമാവും.