സൂയി ധാഗായിലെ ആദ്യഗാനം പുറത്തുവിട്ടു. ചാവ് ലാഗാ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വരുണ്‍ ധവാനും അനുഷ്‌ക ശര്‍മ്മയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. വരുണ്‍ ഗ്രോവറിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അനു മാലിക്കാണ്. പാപോണും രോന്‍കിനി ഗുപ്തയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു തുന്നല്‍ക്കാരന്റെ വേഷത്തിലാണ് വരുണ്‍ ചിത്രത്തിലെത്തുന്നത്. വരുണിന്റെ ഭാര്യാവേഷമാണ് അനുഷ്‌കയുടേത്. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ മനീഷ് ശര്‍മ്മയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം മനു ആനന്ദ്. ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളിലെത്തും.