തൃശൂര്‍: തൃക്കൂര്‍ മേക്കട്ടിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകനുമായി വീട്ടമ്മ കുളത്തില്‍ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയെ രക്ഷിച്ചെങ്കിലും മകന്‍ മരിച്ചു. എടക്കുന്നി ശിവദാസിന്റെ മകന്‍ ആദര്‍ശ് (ആദി) ആണ് മരിച്ചത്. കുട്ടി ഓട്ടിസം ബാധിതനായിരുന്നു.
പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. ശിവദാസനും ഭാര്യ അശ്വതിയും മകനും മാത്രമെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലുണ്ടായിരുന്നുള്ളു. വഴക്കിനെ തുടര്‍ന്ന് പുലര്‍ച്ചെ അശ്വതി മകനെ എടുത്ത് കുളത്തില്‍ ചാടുകയായിരുന്നു. ഇരുവരും കുളത്തില്‍ ചാടുന്നത് കണ്ട് ഇവരെ രക്ഷിക്കാന്‍ ഭര്‍ത്താവ് ശിവദാസനും പുറകെ കുളത്തിലേക്ക് ചാടി. ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശിവദാസനെയും അശ്വതിയെയും കുളത്തില്‍ നിന്ന് രക്ഷിച്ചത്. മകനെ കണ്ടെത്താനായില്ല.
വിവരമറിഞ്ഞെത്തിയ പുതുക്കാട് ഫയര്‍ഫോഴ്‌സ് നടത്തിയ തെരച്ചിലിലാണ് ആദര്‍ശിന്റെ മൃതദേഹം കണ്ടെടുത്തത്. ഇവര്‍ താമസിക്കുന്ന വീട്ടുടമസ്ഥന്റെതാണ് കുളം. ശിവദാസനെയും ഭാര്യ അശ്വതിയെയും പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.