ജലാലബാദ് നഗരത്തിലെ ചാവേർ ആക്രമണം പരാജയപ്പെടുത്തി അഫ്ഗാനിസ്ഥാൻ സേന

Suicide attack

കാബൂൾ : അഫ്ഗാനിസ്ഥാൻ നംഗർഹാർ പ്രവിശ്യയിലെ ജലാലബാദ് നഗരത്തിൽ നടത്താനിരുന്ന ചാവേർ ആക്രമണം അഫ്ഗാൻ സുരക്ഷാ സേന പരാജയപ്പെടുത്തി. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

വൻ സ്ഫോടകവസ്തുക്കളും മറ്റും നിറച്ച ചാവേർ ബോംബ് സംവിധാനങ്ങൾ സേന പിടിച്ചെടുത്തതായി ഖമാസ് പ്രസ് റിപ്പോർട്ട് ചെയ്തു. താലിബാൻ ഉൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് ചാവേർ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകൾ ലഭിച്ചിട്ടില്ല.

Top