കാബൂൾ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.
കാബൂളിൽ ഖാല ഇ ഫത്തുള്ള പ്രദേശത്ത് രണ്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്.
ചാവേറാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു മാധ്യമങ്ങളോട് വ്യക്തമാക്കി.
വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കെത്തിയ ചാവേറിനെ പൊലീസ് തടഞ്ഞതിനാൽ പള്ളിയിൽ പ്രവേശിക്കാൻ സാധിച്ചില്ലയെന്നും തുടർന്നാണ് സ്ഫോടനം നടന്നതെന്നുമാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
കാബൂളിലും അഫ്ഗാനിസ്താനിലെ മറ്റ് ഭാഗങ്ങളിലും നടന്ന ആക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ്, അഫ്ഗാൻ താലിബാൻ എന്നി സംഘടനകൾ ഏറ്റെടുത്തിരുന്നു.