കൊരട്ടിയില്‍ ജപ്തി നോട്ടീസില്‍ ആത്മഹത്യാ ശ്രമം; മൂന്നംഗ കുടുംബം അവശനിലയില്‍

തൃശൂര്‍: കൊരട്ടി കാതിക്കുടത്ത് മൂന്നംഗ കുടുംബത്തെ ഉറക്കഗുളിക കഴിച്ച് അവശനിലയില്‍ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി (69) , മരുമകള്‍ ഭാഗ്യലക്ഷ്മി (48), അതുല്‍ കൃഷ്ണ (10) എന്നിവരെയാണ് ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്. പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി കഴിച്ചതാണെന്നാണ് പുറത്തുവരുന്ന വിവരം.

ഈ കുടുംബം സഹകരണ ബാങ്കില്‍ നിന്ന് 22 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയപ്പോള്‍ ജപ്തിയായി മാറുകയായിരുന്നു. ഇതിനായി വീട്ടില്‍ നോട്ടിസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് കുടുംബത്തിന്റെ പ്രവൃത്തിയെന്നാണ് കരുതുന്നത്. 10 വയസ്സുകാരനായ അതുല്‍ കൃഷ്ണ ഹൃദ്രോഗിയായിരുന്നു. ഈ കുട്ടിക്ക് വേണ്ടി നാട്ടുകാര്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് സംഭവമുണ്ടായത്. അതേസമയം, സംഭവത്തില്‍ കൊരട്ടി പൊലീസ് അന്വേഷണം തുടങ്ങി.

Top