ഇടുക്കിയില്‍ കടക്കെണിയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

dead body

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടക്കെണിയെ തുടര്‍ന്നാണ് തോപ്രാംകുടി ചെമ്പകപ്പാറ സ്വദേശി സഹദേവന്‍ (68) ആത്മഹത്യ ചെയ്തത്.

ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍നിന്നും സഹദേവന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. പ്രളയത്തില്‍ സഹദേവന്റെ കൃഷി നശിച്ചതോടെ തിരിച്ചടവ് മുടങ്ങിയിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Top