അബൂജ: നൈജീരിയയിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.
നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൈജീരിയയുടെ വടക്കുകിഴക്കന്‍ നഗരമായ മൈയ്ദുഗുരിയിലെ മനയില്‍ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.
സ്ത്രീ ഉള്‍പ്പെടെ നാല് ചാവേറുകളാണ് സ്ഫോടനം നടത്തിയത്.
ആദ്യ ആക്രമണം രാത്രി 10.30 ന് പ്രാര്‍ഥന ഗ്രൂപ്പിനു നേര്‍ക്കായിരുന്നു.
ചാവേര്‍ ഒരു വീടിനുള്ളില്‍ പ്രവേശിച്ചായിരുന്നു രണ്ടാമത്തെ സ്ഫോടനം നടത്തിയത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകര സംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ബൊക്കൊഹറാമാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് കരുതുന്നത്.