പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേര്‍ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
താലിബാന്‍ ബന്ധമുള്ള ജമാത്ത് ഉള്‍ അഹ്‌റര്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കുപടിഞ്ഞാറന്‍ നഗരമായ ചാര്‍സദയിലെ കോടതിയിലാണ് ആക്രമണമുണ്ടായത്.
പ്രധാനകവാടത്തിലൂടെ കോടതിയുടെ ഉള്ളില്‍ പ്രവേശിച്ച ഭീകരരില്‍ രണ്ടു പേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. കോടതിക്ക് പുറത്തു വെടിവയ്പ്പ് നടത്തിയ ഭീകരനെ വധിച്ചതായി ജില്ലാ പൊലീസ് മേധാവി സൊഹൈല്‍ ഖാലിദ് പറഞ്ഞു.
സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ജമാത്ത് ഉള്‍ അഹ്‌റര്‍ വക്താവ് അസദ് മന്‍സൂര്‍ മാധ്യമങ്ങള്‍ക്ക് സന്ദേശം അയയ്ക്കുകയായിരുന്നു. മരണനിരക്ക് കൂടാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട്.