ന്യൂഡല്‍ഹി: നോയിഡയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷേധം ശക്തമാകുന്നു. മയൂര്‍വിഹാറിലെ അല്‍കോണ്‍ പബ്ലിക് സ്‌കൂളിനു മുന്നിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
വിദ്യാര്‍ഥിനിയെ അധ്യാപകര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന തരത്തിലാണ് ആരോപണം. വിദ്യാര്‍ഥിയുടെ നോട്ട് ബുക്കില്‍ താന്‍ പരാജയമാണെന്ന തരത്തിലുള്ള കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. അധ്യാപകര്‍ വിദ്യാര്‍ഥിയുടെമേല്‍ വലിയ സമ്മര്‍ദം ചെലുത്തിയിരുന്നെന്നും ഇകിഷയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ചൊവ്വാഴ്ച വൈകുന്നേരം മാതാപിതാക്കള്‍ പുറത്തുപോയ സമയത്താണ് ഇകിഷ ജീവനൊടുക്കിയത്.