പ്രണയ നൈരാശ്യം: ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന് യുവാവ് ആത്മഹത്യ ചെയ്തു

ആഗ്ര: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ഫെയ്‌സ്്ബുക്ക് ലൈവിലൂടെ വീഡിയോ ചിത്രീകരിച്ച് യുവാവ് ആത്മഹത്യ ചെയ്തു. ആഗ്രയിലെ അഛ്‌നെര എന്ന സ്ഥലത്താണ് സംഭവം നടന്നത്.

22 കാരനായ ശ്യാം സികര്‍വാര്‍ എന്ന യുവാവ് ജീവനൊടുക്കിയത്. ശ്യാമിന്റെ കാമുകിയുടെ വിവാഹം നിശ്ചയിക്കുകയും അതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും ശ്യാമിന്റെ ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നു.എനിക്കവളെ വല്ലാതെ മിസ് ചെയ്യുന്നു,? മറ്റൊരാളുടേതാകുന്നത് കണ്ടുനില്‍ക്കാനാകില്ല. അവളെ നഷ്ടപ്പെടുന്നതിന്റെ വിഷമം എന്നെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കി. അക്കാരണത്താല്‍ തന്നെ എന്റെ ജോലി സ്ഥലത്ത് വച്ച് എനിക്കൊരു അപകടം ഉണ്ടാകുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു.’ – ആത്മഹത്യ കുറിപ്പില്‍ ശ്യാം കുറിച്ചു.

നാല് പേജുകളുള്ള ആത്മഹത്യ കുറിപ്പാണ് പൊലീസ് കണ്ടെടുത്തത്. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിനകത്ത് തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. സ്‌നേഹിക്കുന്ന പെണ്‍കുട്ടി വിവാഹം ഉറപ്പിക്കുകയും ജോലി നഷ്ടപ്പെടുകയും ചെയ്തത് കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു. ഫെയ്‌സ്ബുക്കിലെ ലൈവില്‍ മാതാപിതാക്കളോടും സഹോദരന്മാരോടും ശ്യം ക്ഷമിക്കണമെന്ന് അപേക്ഷിക്കുന്നുണ്ട്. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നും ശ്യാം പറയുന്നുണ്ട്.

Top