കൊല്ലം: കടയ്ക്കലില്‍ നിന്ന് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടയ്ക്കല്‍ ചിങ്ങേലി ശ്രീമന്ദിരത്തില്‍ ഇന്ദിരാമ്മയാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്നാണ് അറുപത്തൊന്നുകാരിയായ ഇന്ദിരാമ്മ വീടുവിട്ടിറങ്ങിയത്. ബന്ധുക്കള്‍ പല സ്ഥലങ്ങളിലും തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ തിരച്ചിലില്‍ ചടയമംഗലത്തിന് സമീപം മുരുക്കുമണ്ണില്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റബ്ബര്‍തോട്ടത്തിലാണ് ഇന്ദിരാമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന്റെ രണ്ട് കൈ ഞരമ്പുകളും അറുത്ത നിലയിലായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു മരത്തിലും തൂങ്ങിമരിക്കാന്‍ ശ്രമിച്ചതിന്റെ ലക്ഷണങ്ങള്‍ ഉണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.