മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ യുവതിയേയും രണ്ട് മക്കളെയും വീടിനുള്ളില്‍മരിച്ച നിലയില്‍ കണ്ടെത്തി. തെക്കന്‍മല ലിജോയിയുടെ ഭാര്യ ജിഷമോള്‍ (35 ), മക്കളായ അന്നമോള്‍ (11 ) ആല്‍ബര്‍ട്ട് (ഒന്ന്) എന്നിവരാണ് മരിച്ചത്.
ജിഷമോളും അന്നമോളും പൊള്ളലേറ്റാണ് മരിച്ചത്. ആല്‍ബര്‍ട്ടിന്റെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളില്ല.
തിങ്കളാഴ്ച രാവിലെ ആറോടെയാണ് ഇവരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ലൈറ്ററും തുണിയും മറ്റും മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ വീട്ടിലെ മറ്റൊരു മുറിയില്‍ ഭര്‍ത്താവ് ലിജോയും മറ്റൊരു കുട്ടിയും ഉറങ്ങുന്നുണ്ടായിരുന്നു. ലിജോയാണ് വിവരം അടുത്തുള്ളവരെ അറിയിച്ചത്. സംഭവത്തില്‍ ദുരൂഹത ബാക്കി നില്‍ക്കുകയയാണ്. മേലാറ്റൂര്‍ ആര്‍.എം.ഹയര്‍സെക്കന്ററി സ്‌കൂളില്‍ അധ്യാപികയാണ് ജിഷമോള്‍.