കോഴിക്കോട്: ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ എ എസ് ഐ രാമകൃഷ്ണന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണമാവശ്യപ്പെട്ട് ഡി വൈ എഫ് ഐ രംഗത്ത്.
വിഷയത്തില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് ഡി വൈ എഫ് ഐയുടെ തീരുമാനം.
മരണത്തിനു കാരണക്കാരായവരെ ഉന്നത ഉദ്യോഗസ്ഥര്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിവൈ എഫ് ഐ പ്രവര്‍ത്തകര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെ രാമകൃഷ്ണന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ പ്രക്ഷോഭം ആരംഭിച്ചത്.
സ്റ്റേഷനിലെ റസ്റ്റ് റൂമിലാണ് രാമകൃഷ്ണനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.