ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അച്ഛന്‍ സമ്മതിച്ചില്ല; യുവാവ് ആത്മഹത്യ ചെയ്തു

ചെന്നൈ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്താന്‍ അച്ഛന്‍ സമ്മതിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ചെന്നൈയില്‍ പാര്‍ത്ഥസാരഥി എന്ന ഇരുപത്തൊന്നുകാരനാണ് തൂങ്ങി മരിച്ചത്.

ജോലി ഇല്ലാതിരുന്ന പാര്‍ത്ഥസാരഥിയെ വീണ്ടുകാര്‍ നിര്‍ബന്ധിച്ചിരുന്നുവെങ്കിലും അയാള്‍ ജോലിയ്ക്കു പോകാന്‍ തയ്യാറായിരുന്നില്ല. കുറച്ചു നാളുകളായി മകന്റെ സ്വഭാവത്തില്‍ മാറ്റം വന്നിരുന്നുവെന്നും സ്ത്രീകളെപ്പോലെ വേഷം ധരിച്ച് നടക്കാനായിരുന്നു താത്പര്യമെന്നും വീട്ടുകാര്‍ പറയുന്നു.

പിന്നീട് തനിക്ക് സ്ത്രീയാകണമെന്നും ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി നല്‍കണമെന്നും അയാള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ഇതിന് അച്ഛന്‍ എതിരു നിന്നതാണ് യുവാവിനെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത്.

Top