പതിനൊന്നുകാരി കുളിമുറിയില്‍ മരിച്ചു കിടന്ന സംഭവം; ആത്മഹത്യയെന്ന നിഗമനത്തില്‍ പൊലീസ്

അങ്കമാലി: അങ്കമാലി മൂക്കന്നൂരില്‍ പതിനൊന്നുകാരി കുളിമുറിയില്‍ മരിച്ചു കിടന്ന സംഭവം ആത്മഹത്യയാണെന്ന നിഗമനത്തില്‍ പൊലീസ്.

കുട്ടിയുടെ അടുത്ത ബന്ധുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ഇക്കാര്യം വ്യക്തമായതായും പൊലീസ് പറയുന്നു. കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യയെന്നാണ് നിഗമനം. എന്നാല്‍, ആത്മഹത്യയിലേക്ക് കുട്ടിയെ നയിച്ച കാരണം അന്വേഷിക്കുമെന്ന് പൊലീസ് വിശദമാക്കി.

കഴിഞ്ഞ 22ന് വൈകിട്ടായിരുന്നു കറുകുറ്റിയിലെ അമ്മ വീട്ടിലെ കുളിമുറിയില്‍ പതിനൊന്നുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി കുളിമുറിയില്‍ വീണതെന്നാണ് ബന്ധുക്കള്‍ പറഞ്ഞതെങ്കിലും കുട്ടിയുടെ കഴുത്തില്‍ മുറിവിന്റെ പാട് കണ്ടതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

അങ്കമാലി കറുകുറ്റിയിലെ അമ്മയുടെ വീട്ടില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു കുട്ടി.

Top