കൊച്ചി: നഴ്‌സായിരുന്ന ആന്‍ലിയയുടെ മരണത്തില്‍ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ആന്‍ലിയയെ ആലുവ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ജസ്റ്റിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
കേസുമായി ബന്ധപ്പെട്ട് പൊലീസ് ജസ്റ്റിന്റെ മൊഴിയെടുക്കുന്നത് തുടരുകയാണ്. ഇയാള്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചാവക്കാട് കോടതിയില്‍ കീഴടങ്ങിയിരുന്നു. പിന്നീട് ഇയാളെ കസ്റ്റഡിയില്‍ വാങ്ങിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ജസ്റ്റിന്റെ അന്നക്കരയിലെ വീട്ടിലും തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു.
ആത്മഹത്യാപ്രേരണയ്ക്കാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ആന്‍ലിയയുടെ ഭര്‍തൃമാതാവടക്കം കൂടുതല്‍ പേരുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് ആന്‍ലിയ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.