അമ്മയും മകളും തീകൊളുത്തിയ സംഭവം; ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കുടുംബം

explosion

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മാരായമുട്ടത്ത് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നാലെ ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം. ഇന്ന് ജപ്തി ചെയ്യുമെന്ന് അറിയിച്ചിരുന്നതായി ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ പറഞ്ഞു.

അതേസമയം, തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കേസ് കൊടുത്തുവെന്ന് കാനറ ബാങ്ക് അറിയിച്ചു. കാനറ ബാങ്കില്‍ നിന്ന് അഞ്ച് ലക്ഷം രുപയാണ് കുടുംബം വായ്പയെടുത്തിരുന്നത്.

ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മ ലേഖ, മകള്‍ വൈഷ്ണവി(19) എന്നിവരാണ് തീകൊളുത്തിയത്. വൈഷ്ണി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ലേഖ ചികിത്സയിലാണ്.

Top