പാരിപ്പള്ളി: പാരിപ്പള്ളിയില്‍ മധ്യവയസ്‌കനും ബന്ധുവായ സ്ത്രീയും ആസിഡ് ഉള്ളില്‍ചെന്ന് മരിച്ച നിലയില്‍. പാരിപ്പള്ളി ചെന്തിപ്പില്‍ കോളനിയില്‍ അശോകന്‍ (50), ഇയാളോടൊപ്പം താമസിച്ചിരുന്ന രമണി (43) എന്നിവരാണ് മരിച്ചത്. റബര്‍വെട്ട് തൊഴിലാളിയായ അശോകന്‍ അവിവാഹിതനായിരുന്നു. ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച രമണി നാലുമാസമായി അശോകനോടൊപ്പം താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആസിഡ് മദ്യത്തില്‍ കലര്‍ത്തി കഴിച്ചതായാണ് പൊലീസ് നല്‍കുന്ന സൂചന. ആസിഡ് കഴിച്ചവിവരം അശോകന്‍ തന്നെ അയല്‍വീട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമണി മരിച്ചിരുന്നു. അശോകന്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.