മുംബൈ: മീടൂ ആരോപണം നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് വിനോദ വ്യവസായ കമ്പനിയായ ക്വാന്‍ (ഗണഅച) എന്റര്‍ടെയ്ന്‍മെന്റ് മാനേജര്‍ അനിര്‍ബന്‍ ദാസ് ജീവനൊടുക്കാന്‍ ശ്രമിച്ചു. ക്വാന്‍ സഹസ്ഥാപകനായ അനിര്‍ബനാണ് പാലത്തില്‍ നിന്നും താഴേക്കു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ പാലത്തിന്റെ കൈവരിയില്‍ കയറി ചാടാനുള്ള ശ്രമത്തിനിടെ പൊലീസ് അനിര്‍ബനെ ബലമായി പിന്തിരിപ്പിക്കുകയായിരുന്നു. വിഷാദവാനായ അനിര്‍ബന്‍ കരയുന്നുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ട്രാഫിക് പൊലീസ് ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് എത്തിച്ചു.
കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തി അനിര്‍ബനെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ഒട്ടേറെ യുവതികള്‍ പരാതിയുമായെത്തിയതോടെ കമ്പനി അനിര്‍ബനോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.