ബാന്ദ്ര: ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പതിനാറുകാരി ഒരുമാസത്തിന് ശേഷം ആത്മഹത്യ ചെയ്തു. ചിത്രക്കൂട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. ഫാനില്‍ തൂങ്ങിയാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.
ഡിസംബര്‍ 15നായിരുന്നു പെണ്‍കുട്ടിയെ ഗ്രാമത്തിലുള്ള ഒരാള്‍ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കേസ് പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിയും വീട്ടുകാരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.