Suicide threatening; Central university of Kasarkod

കാഞ്ഞങ്ങാട്: കേന്ദ്ര സര്‍വ്വകലാശാലയുടെ കെട്ടിടത്തിന് മുകളില്‍ ആത്മഹ്യാ ഭീഷണി മുഴക്കി പതിനഞ്ചോളം പേര്‍. സര്‍വ്വകലാശാലയുടെ പെരിയ കാമ്പസില്‍ വനിതാ ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ കയറിയാണ് സമീപത്തെ കോളനി നിവാസികളായ 15 ഓളം പുരുഷന്മാരുടെ ആത്മഹത്യാഭീഷണി.

കേന്ദ്ര സര്‍വകലാശാലയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ കൃഷിയും വീടും നഷ്ടപ്പെട്ട മാളോത്തുംപാറ കോളനിയിലെ ആളുകളാണ് ആത്മഹത്യാഭീഷണി മുഴക്കുന്നത്. ഭൂമി ഏറ്റെടുത്തപ്പോള്‍ ഇവര്‍ക്ക് സ്ഥലവും വീടും അനുവദിച്ചിരുന്നുവെങ്കിലും ധാരണപ്രകാരം കാമ്പസില്‍ ജോലി നല്‍കാമെന്ന വാഗ്ദാനം പാലിച്ചില്ലെന്നാണ് ഇവരുടെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് അധികൃതരുടെ കണ്ണുതുറപ്പിക്കാനാണ് ശനിയാഴ്ച ഉദ്ഘാടനം ചെയ്യാനിരിക്കുന്ന വനിതാ ഹോസ്റ്റലിനു വേണ്ടി പണിത കെട്ടിടം ഇവര്‍ കൈയടക്കി ആത്മഹത്യാഭീഷണി മുഴക്കിയത്. ഇവര്‍ക്ക് പിന്തുണയുമായി സ്ത്രീകളും കുട്ടികളും സ്ഥലത്ത് അണിനിരന്നിട്ടുണ്ട്.

പുലര്‍ച്ചെ നാലോടെ കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കുന്ന ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിഫലം.

പൊലീസും അഗ്‌നിശമനസേനയും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലമുണ്ടായില്ല. ജില്ലാ കളക്ടര്‍ സ്ഥലത്തെത്തി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് രേഖാമൂലം ഉറപ്പ് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

Top