ആന്ധ്രയില്‍ വിരമിച്ച ജില്ലാ ജഡ്ജിയും ഭാര്യയും ആത്മഹത്യ ചെയ്ത നിലയില്‍

suicide

തിരുപ്പതി: ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ വിരമിച്ച ജില്ലാ ജഡ്ജിയെയും ഭാര്യയെയും ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

ഇരുവരുടേയും മൃതദേഹങ്ങള്‍ റെനിഗുണ്ടയിലെ എന്‍ജിനീയറിങ് കോളേജിന് സമീപത്തെ റെയില്‍ പാളത്തില്‍ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകര്‍ (62), ഭാര്യ വിജയലക്ഷ്മി (56) എന്നിവരാണ് ആത്മഹത്യ ചെയ്തത്.

വളരെ കാലമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സുധാകര്‍. ഇതില്‍ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

Top