കാമുകി ആത്മഹത്യ ചെയ്ത കേസില്‍ കാമുകന് ശിക്ഷ ഇളവ് നല്‍കി യുഎഇ കോടതി

അബുദാബി: കാമുകി ആത്മഹത്യ ചെയ്ത കേസുമായ് ബന്ധപ്പെട്ട് പ്രതിയ്ക്ക് ശിക്ഷാ ഇളവ് നല്‍കി കോടതി. യുഎഇ അപ്പീല്‍ കോടതിയാണ് യുവതി ആത്മഹത്യ ചൈയ്ത കേസില്‍ കാമുകന് മൂന്ന് വര്‍ഷം ശിക്ഷാ ഇളവ് നല്‍കിയത്. നേരത്തെ ആറ് വര്‍ഷം തടവ് വിധിക്കപ്പെട്ട യുവാവിന്റെ ശിക്ഷ കോടതി മൂന്ന് വര്‍ഷമാക്കി ചുരുക്കുകയായിരുന്നു.

അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചാണ് ഇയാളുടെ കാമുകി മാസങ്ങള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്തത്. ജോലി സ്ഥലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണ് കാമുകിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. ബന്ധം തുടരാനാവില്ലെന്ന് യുവാവ് അറിയിച്ചതിന് പിന്നാലെയായിരുന്നു യുവതിയുടെ ആത്മഹത്യ. എന്നാല്‍ കാമുകിക്ക് നേരത്തെ മയക്കുമരുന്ന് കൈമാറിയത് ഇയാളാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. മയക്കുമരുന്നിന് അടിമയായിരുന്ന ഇയാള്‍ നേരത്തെ കാമുകിക്ക് സ്ഥിരമായി മയക്കുമരുന്ന് നല്‍കാറുണ്ടായിരുന്നു. തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Top