കണ്ണൂര്‍: ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കാനുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും.
നഗര സഭയില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പകരം ഉദ്യോഗസ്ഥര്‍ ഇന്നലെയാണ് ചുമതലയേറ്റത്. ഇന്നലെത്തന്നെ ഫയല്‍ പരിശോധിക്കുകയും, റീജിയണല്‍ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ഇന്ന് നഗരകാര്യ ഡയറക്ടര്‍ക്ക് കൈമാറുകയും ചെയ്യും.
അതേസമയം കേസന്വേഷണത്തില്‍ നിര്‍ണായക തെളിവായ ഡയറി ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാനാണ് തീരുമാനം. പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ഡയറിയില്‍ പരാമര്‍ശിക്കപ്പെട്ടവരെയും ചോദ്യം ചെയ്യാനാണ് സാധ്യത.