അകാലിദള്‍ അധ്യക്ഷന്റെ വാഹനത്തിന് നേരെ ബുള്ളറ്റ് ആക്രമണം

ജലാലാബാദ്: അകാലി ദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദലിന്റെ വാഹനത്തിന് നേരെ ആക്രമണം. കോണ്‍ഗ്രസ് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ആക്രമണമുണ്ടായതെന്ന് ബാദല്‍ പ്രതികരിച്ചു. വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബിലെ ജലാലബാദിലായിരുന്നു ആക്രമണം നടന്നത്.

സുഖ് ബീര്‍ സിംഗിന് പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് എസ്.യു.വിലായിരുന്നു ബാദല്‍ സഞ്ചരിച്ചിരുന്നത്. മുന്‍ സീറ്റിലായിരുന്നു അദ്ദേഹം ഇരുന്നത്. അകാലി ദളിന്റെ ഓഫീസിലേക്ക് കല്ലേറും നടന്നതായാണ് വിവരം. അക്രമത്തെ അകാലി ദള്‍ അപലപിച്ചു.

 

Top