സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ പഞ്ചാബ് മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെ. ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. മുന്‍ അധ്യക്ഷന്മാരായ സുനില്‍ ജാഖര്‍, പ്രതാപ് സിംഗ് ബജ്‌വ, അംബിക സോണി എന്നിവരുടെ പേരുകളാണ് ആദ്യഘത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നത്. എന്നാല്‍ സുഖ്ജിന്തര്‍ സിംഗ് രണ്‍ധാവെയ്ക്ക് മുന്‍ഗണന ഏറുകയായിരുന്നു.

ഹൈക്കമാന്‍ഡ് നിരീക്ഷകരോട് സംസാരിച്ച എംഎല്‍എമാരില്‍ ഒരു വിഭാഗം സിദ്ദുവിനായി വാദിച്ചിരുന്നു. ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുനില്‍ ജാഖറിനെ പരിഗണിക്കമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാകാനില്ലെന്ന് രാഹുല്‍ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അംബിക സോണി വ്യക്തമാക്കി. സിഖ് സമുദായത്തില്‍ നിന്നുള്ളയാള്‍ മുഖ്യമന്ത്രിയാകട്ടെ എന്നായിരുന്നു അംബിക സോണി അറിയിച്ചത്.

 

Top