ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റ് ആക്രമണത്തിന്റെ ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിംഗിനും ഉദ്യോഗസ്ഥര്‍ക്കും മാവോയിസ്റ്റുകളുമായി അടുത്ത ബന്ധമുണ്ട്. ബസ്തറിലെ ജനങ്ങളെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12: 25 നായിരുന്നു തെക്കന്‍ ബസ്തറിലെ കാലാപത്തര്‍ മേഖലയിലെ ബര്‍കപാലിനും ചിന്‍താഗുഫയ്ക്കും മധ്യേ ആക്രമണം.
പ്രദേശത്തു നിര്‍മിച്ചുകൊണ്ടിരുന്ന റോഡിനു സുരക്ഷയൊരുക്കിയിരുന്ന സെന്‍ട്രല്‍ റിസര്‍വ് പൊലീസ് സേനയുടെ (സിആര്‍പിഎഫ്) 74 ാം ബറ്റാലിയന്റെ വാഹനവ്യൂഹത്തിനു നേരേയായിരുന്നു ആക്രമണമുണ്ടായത്.
ഗ്രാമീണരെ ഉപയോഗിച്ച് സിആര്‍പിഎഫ് സംഘത്തിന്റെ നീക്കങ്ങള്‍ മനസിലാക്കിയ ശേഷമാണ് മുന്നൂറോളം വരുന്ന മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയത്.
കേന്ദ്ര റിസര്‍വ് പൊലീസിലെ (സിആര്‍പിഎഫ്) 25 സൈനികര്‍ വീരമൃത്യു വരിച്ചു. ആറുപേര്‍ക്കു പരുക്കേറ്റു, എട്ടുപേരെ കാണാതെയായി.