‘അവളുടെ ഇഷ്ടത്തിന് അതു ചെയ്യട്ടെ’ ; ഉമയെ പിന്തുണച്ച് സുലേഖ

തിരുവനന്തപുരം : പി.ടി.തോമസിന് ഭക്ഷണം മാറ്റിവയ്ക്കുന്നുവെന്ന് പറഞ്ഞതിന് സൈബര്‍ ആക്രമണം നേരിടുന്ന ഉമ തോമസിന് പിന്തുണയുമായി മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യയും കേരള സര്‍വകലാശാല മുന്‍ പരീക്ഷാ കണ്‍ട്രോളറുമായ എം.ടി.സുലേഖ രംഗത്ത്.സമാധാനത്തിന് സഹായിക്കുന്ന എന്താണെങ്കിലും അത് ഉമ ചെയ്‌തോട്ടെയെന്നും അവരെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും സുലേഖ പറഞ്ഞു.യു.എഡി.എഫ് സ്ഥാനാര്‍ഥിയായി തൃക്കാക്കരയില്‍ മത്സരിച്ചു ജയിച്ച ശേഷവും ഉമയ്‌ക്കെതിരെ സൈബര്‍ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് പ്രതികരണം.

അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യ ഉമ ഒരു പ്ലേറ്റില്‍ ഭക്ഷണം മാറ്റിവച്ചത് ഓവര്‍ ആയെന്ന തരത്തിലുള്ള കമന്റുകള്‍ ഉയര്‍ന്നിരുന്നു.ഈ വിഷയത്തില്‍ തിരുവനന്തപുരം വിമന്‍സ് കോളേജ് അസി.പ്രഫസര്‍ രജിത് ലീല രവീന്ദ്രന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് സുലേഖ കമന്റ് ചെയ്തത്.

‘ജി.കാര്‍ത്തികേയന്‍ ഉള്ളപ്പോള്‍ എല്ലാ സിനിമയും തിയറ്ററില്‍ പോയി കാണും.ജി.കെ. പോയപ്പോള്‍ താന്‍ തിയേറ്ററിനെ ഉപേക്ഷിച്ചു.ബലിയിടാന്‍ കറുകയും അരിയും മാത്രമല്ല, ഓര്‍മ്മകകളുണ്ടെന്നും’ സുലേഖ കമന്റില്‍ പറഞ്ഞു.

Top