ന്യൂഡല്‍ഹി: സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കിയില്‍ രണ്ടാം മല്‍സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് സമനില. ഇംഗ്ലണ്ടിനെതിരെ 1-1നാണ് സമനില നേരിട്ടത്. ഇന്ത്യയാണ് മല്‍സരത്തിലെ ആദ്യ ലീഡ് സ്വന്തമാക്കിയത്. 14-ാം മിനിറ്റില്‍ ശീലാനന്ദ് ലാക്രയിലൂടെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ലീഡ്.
ഇംഗ്ലണ്ടിന്റെ മാര്‍ക് ഗ്ലെഗ്ഹോന് ഇന്ത്യയ്ക്ക് മറുപടി നല്കി ഗോള്‍ നേടുകയായിരുന്നു. ഒന്‍പതോളം കോര്‍ണറുകള്‍ ലഭിച്ചിട്ടും ഗോളവസരങ്ങള്‍ നഷ്ടപ്പെട്ടതാണ് ഇന്ത്യുടെ പരാജയത്തിന് കാരണം. തിങ്കളാഴ്ച നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.
പരിശീലന മല്‍സരത്തില്‍ 1-2ന് ഓസ്ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആദ്യ മല്‍സരത്തില്‍ ഇന്ത്യ അര്‍ജന്റീനയോട് രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയിരുന്നു. മാര്‍ച്ച് ഏഴിന് മലേഷ്യയെയും മാര്‍ച്ച് ഒന്‍പതിന് അയര്‍ലന്‍ഡിനെയും ഇന്ത്യ നേരിടും.