മെല്‍ബണ്‍: ഇന്ത്യന്‍ താരം സുമിത് നാഗല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ നിന്നും പുറത്ത്. ലിത്വാനിയയുടെ റിക്കാര്‍ഡസ് ബെരാന്‍കിസിനോടാണ് സുമിത് പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോൽവി. സ്‌കോര്‍: 6-2, 7-5, 6-3. ലോക 73-ാം റാങ്കുകാരനായ ബെരാന്‍കിസ് അനായാസമാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്.
വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് സുമിത് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ യോഗ്യത നേടിയത്. രണ്ടാം സെറ്റിലാണ് താരം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. സുമിത്തിന്റെ തോൽവിയോടെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിരീടപ്രതീക്ഷകള്‍ അവസാനിച്ചു. മറ്റൊരു മത്സരത്തില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.