രാഹുലിന്റെ കെട്ടിപ്പിടുത്തവും കണ്ണിറുക്കലും; സഭയില്‍ അന്തസ് പാലിക്കണമെന്ന് സ്പീക്കര്‍

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തി സ്പീക്കര്‍ സുമിത്ര മഹാജന്‍.

സഭയില്‍ ചില അന്തസ് പാലിക്കണമെന്നും പ്രധാനമന്ത്രിയുടെ കസേരയില്‍ ചെന്ന് അദ്ദേഹത്തെ കെട്ടിപ്പിടിച്ചതും തിരികെ കസേരയിലെത്തി കോണ്‍ഗ്രസ് എംപിമാരെ കണ്ണിറുക്കി കാണിച്ചതും ശരിയായില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

എന്നാല്‍, ആരെങ്കിലും ആശ്ലേഷിക്കപ്പെടുന്നതിനെ താന്‍ എതിര്‍ക്കില്ലെന്നും, പക്ഷേ അദ്ദേഹം പ്രധാനമന്ത്രിയാണെന്ന് മനസ്സിലാക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

Top