ചിന്‍ടാവു: അന്താരാഷ്ട്ര തലത്തില്‍ വിവിധ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുന്നതിനാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി വിവിധ പദ്ധതികള്‍ മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് നടപ്പാക്കുന്നുണ്ടെന്നും ഷാംഗ്ഹായി സഹകരണ സംഘടന ഉച്ചകോടിയില്‍ സംസാരിക്കവെ മോദി പറഞ്ഞു
പൗരന്‍മാരുടെ വളര്‍ച്ചയ്ക്കും സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയായിരിക്കണം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും മോദി പറഞ്ഞു. ചൈനയിലെ ചിന്‍ടാവുവിലാണ് ഉച്ചകോടി നടക്കുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും ഉഭയകക്ഷി ചര്‍ച്ച നടത്തിയിരുന്നു. രണ്ടു ദിവസത്തെ ഉച്ചകോടിക്കിടയില്‍ മോദി ആറു രാഷ്ട്രത്തലവന്മാരുമായും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ആഗോളതലത്തില്‍ സുപ്രധാനമായ പല തര്‍ക്കവിഷയങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയ്ക്കു വരുന്നുണ്ട്.
ഇറാനിലെ ആണവക്കരാറില്‍ നിന്നുള്ള യുഎസ് പിന്മാറ്റം, സിംഗപ്പൂരില്‍ 12നു യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച, അമേരിക്കയുടെ പുതിയ വ്യാപാര നയം, ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി എന്നിവയാണ് പ്രധാനമായും ചര്‍ച്ച നടത്തുന്നത്.