മതഗ്രന്ഥം പാഴ്സലില്‍ വന്ന സംഭവത്തില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സമന്‍സ്

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെ മതഗ്രന്ഥം പാഴ്‌സലായി വന്ന സംഭവത്തില്‍ സ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് കസ്റ്റംസ് സമന്‍സ് നല്‍കി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എത്ര ഡിപ്ലോമാറ്റിക് പാഴ്സലുകള്‍ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് നിര്‍ദേശം നല്‍കി.

സ്വര്‍ണ കടത്ത് കേസിലെ പ്രതികള്‍ നിയമവിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളകടത്ത് നടത്തിയതെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു. ബിഎസ്എന്‍എല്ലിനും കസ്റ്റംസ് സമന്‍സ് അയച്ചിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ വിളികളുടെ വിശദാംശം ആവശ്യപ്പെട്ടാണിത്.

ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രസ്ഥങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്പിന്റെ വാഹനത്തില്‍ വിതരണം ചെയ്തുവെന്ന മന്ത്രി കെ.ടി.ജലീല്‍ വെളിപ്പെടുത്തിയിരുന്നു. സി-ആപ്റ്റില്‍ നിന്നും ചില പാഴ്‌സലുകള്‍ പുറത്തേക്ക് പോയതിലെ ദുരൂഹത തേടി കസ്റ്റംസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ വിശദീകരണം.

Top