ന്യൂഡല്‍ഹി: ഡിഎംകെ അദ്ധ്യക്ഷന്‍ കരുണാനിധിയുടെ മരണത്തില്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അനുശോചനം രേഖപ്പെടുത്തി.
ജനപ്രിയനായ പ്രമുഖ നേതാവാണ് കരുണാനിധിയെന്ന് സ്പീക്കര്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് സഭാനടപടികള്‍ നിര്‍ത്തിവച്ചു.
ഇന്നലെ വൈകുന്നേരമാണ് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) കുലപതി കരുണാനിധി മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദേരമോദി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നടന്‍ രജനീകാന്ത്, കമല്‍ഹാസന്‍, ധനുഷ്, സൂര്യ, അജിത്ത്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരളത്തില്‍ നിന്നും ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ കരുണാനിധിക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
സംസ്‌കാരം ആറുമണിക്ക് മറീന ബീച്ചില്‍ നടക്കും. പതിനായിരങ്ങളാണ് പ്രിയനേതാവിനെ കാണാന്‍ പ്രവഹിക്കുന്നത്. ഡി.എം.കെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചതോടെയാണ് അന്ത്യകര്‍മങ്ങള്‍ സംബന്ധിച്ചുള്ള അനിശ്ചിതത്വം നീങ്ങിയത്.
രാജാജി ഹാളിന് സമീപമം തിക്കിലും തിരക്കിലും പെട്ട് രണ്ട് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബാരിക്കേഡുകള്‍ തകര്‍ത്ത് അണികള്‍ തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് ഇടയാക്കി. പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതിനായി പൊലീസ് ലാത്തിവീശി.