തിരുവനന്തപുരത്ത് മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു; സൂര്യാഘാതമെന്ന് സംശയം

dead body

തിരുവനന്തപുരം: തിരുവനന്തപുരം പാറശാലയിലും കണ്ണൂര്‍ വെള്ളോറയിലും രണ്ട് പേര്‍ കുഴഞ്ഞ് വീണ് മരിച്ചത് സൂര്യാഘാതം മൂലമെന്ന് ഡോക്ടര്‍മാരുടെ പ്രഥമിക നിഗമനം.

തിരുവനന്തപുരത്ത് പാറശ്ശാലയ്ക്ക് സമീപം വാവ്വക്കരയില്‍ കരുണാകരന്‍ എന്നയാളാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കുഴഞ്ഞ് വീണ് മരിച്ചത്. ഉടനെ തന്നെ പാറശ്ശാല താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹത്തില്‍ പുറംഭാഗത്തായി പൊള്ളലേറ്റ പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമാണ് സുര്യാഘാതമാണോ മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ കഴിയുകയുള്ളു.

കണ്ണൂര്‍ വെള്ളോറയിലും വൃദ്ധനെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാടന്‍ വീട്ടില്‍ നാരായണന്‍ എന്ന അറുപത്തിയേഴുകാരനെയാണ് വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട്. ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സൂര്യാഘാതമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യത്തില്‍ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് വരാതെ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

Top