ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച പരിഗണിക്കും. തരൂരിന്റെ ഹര്‍ജിയെ പ്രത്യേക അന്വേഷണസംഘം കോടതിയില്‍ എതിര്‍ത്തിരുന്നു.
സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസം ഡല്‍ഹി കോടതിയില്‍ ഹാജരാകാനിരിക്കെയാണ് തരൂര്‍ ഹര്‍ജി നല്‍കിയത്. ജൂലൈ ഏഴിന് വിചാരണ കോടതിയില്‍ ഹാജരാകാനാണ് തരൂരിനോടു കോടതി നിര്‍ദേശിച്ചിരിക്കുന്നത്. സുനന്ദയുടെ മരണത്തില്‍ തരൂരിനെതിരേ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്.