ന്യൂഡല്‍ഹി: ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌ക്കറിന്റെ മരണ കാരണം കണ്ടെത്താന്‍ പുതിയ മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കണമെന്ന് ഡല്‍ഹി പൊലീസ്. ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിസിന് ഈ ആവശ്യം ഉന്നയിച്ച് പൊലീസ് കത്ത് നല്‍കി.
എയിംസ്-എഫ് ബി ഐ റിപ്പോര്‍ട്ടുകളില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ മെഡിക്കല്‍ ബോര്‍ഡിന് ഈ റിപ്പോര്‍ട്ടുകള്‍ വിടുന്നത്.
പൊലീസ് കമ്മീഷണര്‍ ആയിരുന്ന ബി എസ് ബസി വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കേസിന്റെ അന്വേഷണം സബംന്ധിച്ചും തല്‍സ്ഥതി റിപ്പോര്‍ട്ടും തരൂരിനെ നുണ പരിശോധനക്ക് വിധേയമാക്കണമെന്ന അപേക്ഷയും ഡല്‍ഹി പൊലീസ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.